Higher Secondary Arabic Teachers' Organisation (H.S.A.T.O)



Higher Secondary Arabic Teachers' Organisation (HSATO)




*HSATO (Higher Secondary Arabic Teachers' Organization)*
_________________________________

ഹയർസെക്കൻഡറി അറബിക് അധ്യാപക കൂട്ടായ്മയാണ് *സാറ്റോ* (HSATO) എന്ന പേരിൽ പ്രവർത്തിച്ചു വരുന്ന ഈ സംഘം.

കേരളത്തിൽ ഹയർ സെക്കന്ററി സംവിധാനം ആരംഭിച്ചത് മുതൽ തന്നെ സാധ്യമാം വിധം അവശ്യ അക്കാദമിക സേവനങ്ങളുമായി അറബിക് അധ്യാപകർ രംഗത്തുണ്ട്. അറബി അധ്യാപക തസ്തികകൾ
അൽപം ചില സ്കൂളുകളിൽ മാത്രം പരിമിതപ്പെട്ട ഘട്ടത്തിൽ, കൂടുതൽ അധ്യാപക തസ്തികകൾ സൃഷ്ടിച്ച് വിദ്യാർഥികളുടെയും, ലോകത്ത് മഹാ വിസ്മയങ്ങൾ തീർത്ത അറബി എന്ന അന്താരാഷ്ട്ര ഭാഷയുടെയും കേരള മണ്ണിലെ വളർച്ചക്ക് വേണ്ടി അധ്വാനിച്ച ആദ്യ കാല അധ്യാപക സുഹൃത്തുക്കളെ ഇവിടെ പ്രത്യേകം അനുസ്മരിക്കുകയാണ്.

HSATO 
ഇന്ന് മലപ്പുറത്തിൻറെ വിദ്യാഭ്യാസ ഭൂമികയിൽ വളരെ സജീവമാണ്. ഇൻഫർമേഷൻ, കമ്മ്യൂണിക്കേഷൻ,ആന്റ് ടെക്നോളജി (ICT) സാധ്യതകൾ നമ്മുടെ ക്ലാസ് മുറികളിലേക്ക് കടന്നുവന്ന ആദ്യ ഘട്ടത്തിൽ തന്നെ അറബി അധ്യാപകരെ ഈ രംഗത്ത് സഹായിക്കാൻ  HSATO രംഗത്ത് വന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് 2014 , 2015 വർഷങ്ങളിൽ പുറത്തിറങ്ങിയ പുതിയ പ്ലസ് വൺ, പ്ലസ് ടു പാഠപുസ്തകങ്ങൾ ഏറ്റവും മനോഹരമായി വിദ്യാർഥികളിലേക്ക് എത്തിക്കാൻ അധ്യാപകർക്ക് സഹായകമായി *അൽ ഫാനൂസ്* എന്നപേരിൽ E-TEXT ( ഇന്ററാക്ടീവ് സി.ഡി) പുറത്തിറക്കി എന്നതാണ്. 
അധ്യാപന രംഗത്ത് അധ്യാപകർക്ക് സഹായകമായ മാർഗനിർദേശങ്ങൾ ലഭ്യമാക്കാനും , ഭാഷാപഠന മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാനും , ആവശ്യമായ പരിശീലനങ്ങൾ നൽകാനും 'സാറ്റോ' ശ്രമിച്ചു വരുന്നു.
ഹയർസെക്കൻഡറി അറബിക് അധ്യാപകരിൽ നിന്നും സർവീസിൽ നിന്ന് വിരമിക്കുന്നവർക്ക് എല്ലാ വർഷവും യാത്രയയപ്പുകൾ  സംഘടിപ്പിക്കുക, മെമൻറോ നല്കി ആദരിക്കുക, തുടങ്ങിയ കാര്യങ്ങളും സാറ്റോയുടെ പദ്ധതികളിലുണ്ട്.
ജില്ലയിലെ മുഴുവൻ ഹയർസെക്കൻഡറി അറബിക് അധ്യാപകരെയും ഉൾക്കൊള്ളുന്ന വാട്സ് ആപ് ഗ്രൂപ്പ് വളരെ സജീവമാണ്.
അംഗങ്ങൾക്കാവശ്യമായ , അക്കാദമിക സപ്പോർട്ട് ഉറപ്പു വരുത്താനും, വിദ്യാഭ്യാസ-സർവീസ് മേഖലകളിലെ ചർച്ചകൾ പങ്ക് വെയ്ക്കാനും  ഗ്രൂപ്പ് സഹായകമാണ്.
2018 -19 അധ്യയന വർഷത്തിൽ ജില്ലയിലെ മുഴുവൻ ഹയർസെക്കൻഡറി അറബിക് വിദ്യാർഥികൾക്കും അവസരം നല്കി ജില്ലാകമ്മിറ്റി സംഘടിപ്പിച്ച  അറബിക് ക്വിസ് ഏറെ ശ്രദ്ധിക്കപ്പെട്ടു.
സ്കൂൾ തലത്തിലും സബ് ജില്ലാ തലത്തിലും നടന്ന മത്സരങ്ങളിലെ വിജയികളെ പങ്കെടുപ്പിച്ച് നടന്ന
ജില്ലാതല മത്സരം ഏറെ ശ്രദ്ദേയമായി. ഇതോടനുബന്ധിച്ച് അറബിക് ഭാഷാ രംഗത്ത് സ്മരണീയ സംഭാവനകൾ നൽകിയ ജില്ലയിലെ ഏതാനും പ്രതിഭകളെ ആദരിക്കുകയും ചെയ്തു.
സംഘടനയുടെ സ്വന്തം യൂട്യൂബ് ചാനൽ *അൽ മഹാറ* ഏറെ ശ്രദ്ധേയമാണ്.
ഓൺലൈൻ വഴി കുട്ടികൾക്കും അധ്യാപകർക്കും പ അധ്യാപന പ്രക്രിയക്കും പഠന പ്രവർത്തനങ്ങൾക്കും സഹായകമായ ചില കാര്യങ്ങൾ ആവശ്യാനുസരണം ചാനൽ വഴി നല്കി വരുന്നു.
 അറബിക് ഭാഷാ സ്നേഹികൾക്ക് ഏറെ ഉപകരിക്കുന്ന എല്ലാ ചേരുവകളും അടങ്ങുന്ന ആന്ഡ്രോയിഡ് ആപ്ളിക്കേഷൻ ഈരംഗത്ത് വലിയ പ്രതീക്ഷയോടെയാണ് സാറ്റോ അവതരിപ്പിക്കുന്നത്.
ഭാഷാ അധ്യാപന രംഗത്ത് നടത്തുന്ന ഇത്തരം സക്രിയമായ ഇടപെടലുകൾക്ക് ഭാഷാ സ്നേഹികളുടെ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു.

നമ്മുടെ കർമ്മങ്ങൾ കൂടുതൽ വിജയകരമാകട്ടെ എന്നും, ഈ കൂട്ടായ്മക്ക് വേണ്ടി ചെയ്ത ഏവരുടെയും പ്രവർത്തനങ്ങൾ അല്ലാഹു സ്വീകരിക്കട്ടെ എന്നും ആഗ്രഹിച്ചുകൊണ്ട്,
*പ്രാർഥനകളോടെ.......*

Abdul Rasheed                                                                                  Basheer Kandalappatta
(Predent HSATO)                                                                                   (Secretary HSATO)

Make a free website with Yola